കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരെ ആശുപത്രി വിട്ടു

  • By Lakshmi
Google Oneindia Malayalam News

Anna Hazare
ഗുഡ്ഗാവ്: ജനലോക്പാല്‍ ബില്ലിനായി നടത്തിയ പതിമൂന്നുനാളത്തെ നിരാഹാരസമരത്തിനുശേഷം ആശുപത്രിയില്‍ പ്രവേശിച്ചിപ്പ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ ഡിസ്ചാര്‍ജ് ചെയ്തു.

ബുധനാഴ്ചയാണ് ഹസാരെ ആശുപത്രി വിട്ടത്. ചികിത്സയ്ക്ക് നേതൃത്വം വഹിച്ച ഡോ. യാതിന്‍ മേത്തയാണ് ഹസാരെ ആസ്പത്രി വിട്ട വിവരം അറിയിച്ചത്.

പതിമ്മൂന്ന് ദിവസത്തെ ഉപവാസത്തിനുശേഷം ഞായറാഴ്ചയാണ് അണ്ണ ഹസാരെയെ ഗുഡ്ഗാവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

മാധ്യമങ്ങളെ ഒഴിവാക്കുന്നതിന് ആശുപത്രിയുടെ പിന്‍ഭാഗത്തുകൂടിയാണ് ഹസാരെ പുറത്തേക്ക് പോയത്. ഹസാരെയുടെ ആരോഗ്യം സാധാരണ നിലയിലെത്തിയെന്നും ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ഡോക്ടര്‍ യാതിന്‍ മേത്ത പറഞ്ഞു.

തൂക്കം 67 കിലോയായി ഉയര്‍ന്നു. കരളും വൃക്കയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. ഹസാരെ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ റാലെഗാവ് സിദ്ധിയിലേക്ക് മടങ്ങും.

English summary
Activist Anna Hazare was discharged this evening from the Medanta Medicity hospital in Gurgaon after recovering from a 13-day hunger strike to push for the Jan Lokpal Bill. He spent four days in the hospital where he was taken straight from Ramlila Maidan, the protest venue, last Sunday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X