മദ്രാസ് ഐഐടിയില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു

ആറുമാസത്തിനിടെ മദ്രാസ് ഐഐടിയില്‍ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അനൂപ് എന്ന് എംടെക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. രണ്ടു മാസങ്ങള്‍ക്കു ശേഷം നിതിന്‍ കുമാര്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചിരുന്നു.
എച്ച്എഎല്ലിലെ ഉദ്യോഗസ്ഥനായിരുന്ന ശങ്കര്‍ ആഗസ്ത് 8നാണ് ഐഐടിയില്‍ ചേര്‍ന്നത്. ബുധനാഴ്ച രാവിലെ ശങ്കറിന്റെ ഭാര്യ ഗീത ഇദ്ദേഹവുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തായ കൃഷ്ണമൂര്‍ത്തിയെ വിളിച്ചു കാര്യം തിരക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശങ്കറിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി ആര്‍ക്കും അറിയില്ല. ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് സൈബര്‍സെല്‍ പരിശോധിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications