ഭൂമി കയ്യേറ്റം; ശ്രേയാംസിന് വീണ്ടും തിരിച്ചടി

വിധി സ്‌റ്റേ ചെയ്യണമെന്ന ശ്രേയാംസ് കുമാറിന്റെ അപ്പീല്‍ കോടതി തള്ളി. രണ്ടാഴ്ച്ചക്കകം കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. 16.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുപ്പത് ദിവസത്തിനകം ഭൂമി വിട്ടുനല്‍കുകയോ അല്ലെങ്കില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയോ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി.
ആഗസ്റ്റ് 31 നു മൂന്നുമാസ കാലാവധി അവസാനിച്ചു. എന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഹര്‍ജി തള്ളിയതോടെ മുന്നണിയിലെ പ്രമുഖകക്ഷി നേതാവിന്റെ ഭൂമി ഏറ്റെടുക്കേണ്ട ഗതികേടാണ് യുഡിഎഫ് സര്‍ക്കാര്‍.












Click it and Unblock the Notifications