പരസ്യങ്ങളിലും ഹസാരെ തന്നെ താരം

കേരളത്തില്‍ പലസ്ഥലങ്ങളിലുമുള്ള പരസ്യ ബോര്‍ഡുകളില്‍ ഹസാരെയുടെ ചിത്രം കാണാം. പരസ്യ ബോര്‍ഡ് തയ്യാറാക്കുന്ന സമയത്ത് സ്ഥാപനമുടമകള്‍ ഹസാരെയുടെ ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നു.
പരസ്യ ബോര്‍ഡുകളില്‍ മാത്രമല്ല, ഓണം, റംസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകളിലും ഹസാരെയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. മലപ്പുറത്ത് ഈദ് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ പലയിടങ്ങളിലായി ഹസാരെയുടെ പടം കാണാം. വിവിധ സന്നദ്ധ സംഘടനകളും ക്ലബുകളും അടിച്ചിറക്കുന്ന പോസ്റ്ററുകളിലും ഹസാരെ തന്നെ താരം.












Click it and Unblock the Notifications