വിക്കി കേബിളുകളില്‍ കഴമ്പില്ല; കുഞ്ഞാലിക്കുട്ടി

വിക്കിലീക്‌സ് രേഖകള്‍ പൂര്‍ണമായും നിഷേധിക്കുകയാണെന്ന് എം.കെ.മുനീര്‍ വ്യക്തമാക്കിയിരുന്നു. സ്വാര്‍ഥ താല്പര്യത്തിനായി കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിനെ ഉപയോഗിക്കുന്നുവെന്നു മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞതായാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്. എന്നാല്‍, വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ മുനീര്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു.
സ്വന്തം കാര്യലാഭത്തിനായി മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫ് നേതാക്കളെ സംരക്ഷിക്കുകയാണെന്ന് എം.കെ.മുനീര്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടിരുന്നു.
കേരളത്തിലെ മുസ്ലീം സമൂഹത്തിലെ തീവ്രവാദ സ്വഭാവത്തെ കുറിച്ച് ചെന്നൈയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വാഷിംഗ്ടണിലേക്ക് അയച്ച കേബിളിലായിരുന്നു ഈ പരാമര്‍ശം.












Click it and Unblock the Notifications