• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്‍.ഡി.എഫ് അതിവേഗം വളരുന്ന തീവ്രവാദസംഘടന

ദില്ലി: ചെന്നൈയിലെ യു.എസ് എംബസി തയ്യാറാക്കിയ രഹസ്യ കേബിളില്‍ കേരളത്തില്‍ അതിവേഗം വളരുന്ന തീവ്രവാദസംഘടനയാണ് എന്‍.ഡി.എഫ് എന്നു വിശേഷിപ്പിക്കുന്നു. 1993ല്‍ മലപ്പുറത്ത് സ്ഥാപിതമായ സംഘടന മനുഷ്യാവകാശസംഘടനകളുടെ മറവില്‍ മുസ്‌ലിം തീവ്രവാദമാണ് പ്രചരിപ്പിക്കുന്നത്-വിക്കി ലീക്ക്‌സ് പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

SECRETIVE NDF CONSISTENLY OPPOSES THE U.S. - എന്ന തലവാചകത്തോടെയുള്ള വിവരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. സന്ദേശം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് -"One of the fastest growing, most controversial and secretive Muslim organizations in Kerala is the National Development SIPDIS Front (NDF)"-

പ്രമുഖമലയാളപത്രത്തിന്റെ മലപ്പുറം ലേഖകന്റെ അഭിപ്രായത്തില്‍ വടക്കന്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള വര്‍ഗ്ഗീയസംഭവങ്ങള്‍ക്കെല്ലാം പിറകില്‍ പ്രവര്‍ത്തിച്ചത് എന്‍.ഡി.എഫാണ്. 2003ലെ മാറാട് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തത് എന്‍.ഡി.എഫിന്റെയും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെയും പ്രവര്‍ത്തകരാണ്. ഇവിടെയാണ് വിക്കിലീക്ക് ഉദ്ധരിക്കുന്ന മന്ത്രി എം കെ മുനീറിന്റെ വാക്കുകള്‍ പ്രാധാന്യം നേടുന്നത്. 'പാര്‍ട്ടിയിലേക്ക് എന്‍.ഡി.എഫുകാരെ നുഴഞ്ഞുകയറാന്‍ ഒത്താശ ചെയ്തുകൊടുക്കുന്നത് മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്.'.

എന്‍.ഡി.എഫ് പണം വാരിയെറിയുന്നുണ്ട്. ഇതിന്റെ ഉറവിടം വ്യക്തമല്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടും അല്ലാതെയും ഇവിടെയെത്തുന്ന പണത്തിന് കൈയും കണക്കുമില്ല. ഇറാനില്‍ നിന്നും പാകിസ്താനില്‍ നിന്നും എന്‍.ഡി.എഫിന് പണം കിട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളികളയാനാവില്ല-മുന്‍ കോഴിക്കോട് കമ്മീഷണര്‍ ബല്‍റാം ഉപാദ്ധ്യായ പറഞ്ഞു. (Kozhikode Police Commissioner Balram Upadhyay (protect) told Post that the NDF "seems to be spending a lot of money," saying he has no idea of its sources.)

പത്രവ്യവസായം പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ തേജസ് പോലൊരു പത്രം തുടങ്ങി അതിനു നാല് എഡിഷനുകളിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍.ഡി.എഫിന് നിഷ്പ്രയാസം സാധിച്ചത് ഈ പണത്തിന്റെ ഒഴുക്കുകൊണ്ടാണെന്ന് പത്ര ലേഖകനായ ബാബുരാജ് അഭിപ്രായപ്പെട്ടതായും ഈ സന്ദേശത്തില്‍ പറയുന്നു.

വലിയൊരു ആക്രമണം നടത്താന്‍ മാത്രം എന്‍.ഡി.എഫ് ഒരു ശക്തിയൊന്നുമല്ലെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ കുറച്ചു പേര്‍ മതി-എന്നാല്‍ മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചത്.

വിക്കിലീക്ക്‌സില്‍ വായിക്കൂ

കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം അനുദിനം വഷളായി വരുന്നതിനുള്ള പ്രധാനകാരണം മുസ്‌ലിംകള്‍ക്ക് കരുത്തുള്ള ഒരു നേതാവില്ലാത്തതാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന് രാഷ്ട്രീയപരമായി ഏറ്റ തിരിച്ചടികള്‍ പാര്‍ട്ടി തലവനും ആത്മീയനേതാവുമായ പാണക്കാട് ശിഹാബ് തങ്ങളുടെ സ്വാധീനത്തിലും കുറവുവരുത്തി. അത്തരം ഒരു സാഹചര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അത് പലപ്പോഴും നിയന്ത്രണവിധേയമല്ലാതായി മാറും-മാധ്യമപ്രവര്‍ത്തകന്‍ തുടര്‍ന്നു.

English summary
One of the fastest growing, most controversial and ecretive Muslim organizations in Kerala is the National Development Front(NDF).Former Minister P.K. Kunjalikkutty for shielding the NDF for the leaders' own selfish interests.Journalist Baburaj pointed out that the NDF had enough money to quickly launch four editions of its newspaper "Thejas" at a time when even established newspaper houses are struggling financially.Panakkad Shihab Thangal, once unquestioned, are gradually losing their appeal because of the increasing unpopularity of the IUML. "In this situation, if a divisive issue comes to the fore, it could just get out of control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more