ചാണ്ടിയുടെ ഓഫീസില്‍ കോള്‍ സെന്റര്‍ തുടങ്ങി

പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്.
മൂന്നു ഷിഫ്റ്റുകളിലായി 16 ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ കോള്‍സെന്ററില്‍ സേവനത്തിനുണ്ടാകും. ഇതിനായി ഏഴുഫോണുകള്‍ ഓഫീസില്‍ സജീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരാതി ഉടന്‍ തന്നെ ബന്ധപ്പെട്ട സെക്രട്ടറിയെ അറിയിച്ച് നടപടിക്ക് നീക്കമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
18004251076 എന്ന നമ്പറിലാണ് പരാതികള്‍ നല്‍കേണ്ടത്. ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്നും 1076 എന്ന നമ്പറിലും വിളിച്ച് പരാതി അറിയിക്കാം. വിദേശത്തുനിന്ന് വിളിക്കുന്നവര്‍ 04711076 എന്ന നന്പറില്‍ വിളിക്കണം. മുഖ്യമന്ത്രിയുടെ വെബ്‍സൈറ്റിലൂടെയും പരാതി അറിയിക്കാം.
കോള്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍തന്നെ ലഭിച്ച ആശ്രിതനിയമനം സംബന്ധിച്ച പരാതി നേരിട്ട് സ്വീകരിച്ച് ഉമ്മന്‍ ചാണ്ടി പരിഹാരം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications