തന്ത്രിക്കേസ്: ശോഭാ ജോണിന് അറസ്റ്റ് വാറന്റ്

ശബരിമല മേല്‍ശാന്തിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സംസ്ഥാന പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ഏകവനിതയായ ശോഭാ ജോണ്‍ ഒളിവിലാണ്. അതിനിടെ കേസില്‍ രഹസ്യവിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ പ്രതിയായതോടെയാണ് ശോഭ ജോണ്‍ ഒളിവില്‍പ്പോയത്. കോടതിയിലെത്തിയാല്‍ ശോഭയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായിരുന്നു.
2006 സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് തന്ത്രി കേസ് നടന്നത്. തന്ത്രിയെ പ്രതികള്‍ എറണാകുളം സൗത്തിലുള്ള ഫഌറ്റില്‍ തടഞ്ഞുവെച്ച് നഗ്‌നനാക്കിയ ശേഷം മറ്റൊരു സ്ത്രീയുടെ കൂടെ നിര്‍ത്തി ഫോട്ടോകള്‍ എടുത്ത് 30 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസ്.
കാസര്‍കോട് സ്വദേശിയായ ബച്ചുവാണ് ശോഭ ജോണിന്റെ മുഖ്യ കൂട്ടാളി. ടി.വി. സീരിയല്‍ നിര്‍മാതാവായ ബച്ചു പോലീസിന് കീഴടങ്ങുകയാണ് ചെയ്തത്. കേസില്‍ ആകെ പതിനൊന്ന് പ്രതികളുണ്ട്. മുഖ്യ സാക്ഷിയാണ് ശബരിമല തന്ത്രിയായ കണ്ഠര് മോഹനര്.












Click it and Unblock the Notifications