കുഞ്ഞാലിക്കുട്ടിയും മുനീറും ഒഴിയണം; പിണറായി

കുഞ്ഞാലിക്കുട്ടിയുടെ തീവ്രവാദ ബന്ധത്തെ കുറിച്ചുളള മുനീറിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കു മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ മുനീര്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കണമായിരുന്നു. അമേരിക്കന്‍ പ്രതിനിധികളോടായിരുന്നില്ല മുനീര്‍ ഇക്കാര്യം വെളിപ്പെടുത്തേണ്ടിയിരുന്നത്.
ആക്ഷേപങ്ങള്‍ വേണ്ടപ്പെട്ടവരെ അറിയിക്കാതിരുന്ന മുനീറിന്റെ നിലപാട് ഗുരുതരമായ വീഴ്ചയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.












Click it and Unblock the Notifications