• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഞ്ഞാലിക്കുട്ടിയും മുനീറും ഒഴിയണം; പിണറായി

  • By Ajith Babu
കൊച്ചി തിരുവനന്തപുരം: വിക്കിലീക്ക്‌സ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും മന്ത്രിസ്ഥാനം ഒഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ തീവ്രവാദ ബന്ധത്തെ കുറിച്ചുളള മുനീറിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കു മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ മുനീര്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കണമായിരുന്നു. അമേരിക്കന്‍ പ്രതിനിധികളോടായിരുന്നില്ല മുനീര്‍ ഇക്കാര്യം വെളിപ്പെടുത്തേണ്ടിയിരുന്നത്.

ആക്ഷേപങ്ങള്‍ വേണ്ടപ്പെട്ടവരെ അറിയിക്കാതിരുന്ന മുനീറിന്റെ നിലപാട് ഗുരുതരമായ വീഴ്ചയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

English summary
Ministers PK Kunhalikutty and MK Muneer must tender their resignations based on the Wikileaks documents, CPM state secretary Pinarayi Vijayan said here on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more