കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ പ്ലസില്‍ ആളില്ല

  • By Nisha Bose
Google Oneindia Malayalam News

Google Plus
സാന്‍ഫ്രാന്‍സിസ്‌ക്കോ: ഗൂഗിള്‍ പ്ലസിലെ സന്ദര്‍ശകരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സര്‍വ്വേ ഏജന്‍സിയായ ഹിറ്റ്‌വൈസ് ആണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഫേസ്‍ബുക്കില്‍ നിന്നുള്ള മത്സരം ഗൂഗിള്‍ പ്ലസിനെ തളര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗൂഗിള്‍ പ്ലസിന്റെ വളര്‍ച്ചാനിരക്ക് കുറയുന്നുവെന്നും ഇവര്‍ പറയുന്നു.

ജൂലായില്‍ ഒരു സാധാരണ സന്ദര്‍ശകന്‍ ദിവസം ഗൂഗിള്‍ പ്ലസില്‍ ശരാശരി 5 മിനിറ്റ് 50 സെക്കന്റ്് വരെ ചെലവഴിച്ചിരുന്നു. ആഗസ്തില്‍ ഇത് 5 മിനിറ്റും 47 സെക്കന്റായി ചുരുങ്ങിയെന്നും സര്‍വ്വേയില്‍ പറയുന്നു. ഇത്തരത്തില്‍ ഗൂഗിള്‍ പ്ലസിന്റെ വളര്‍ച്ച കുറയുകയാണെന്നാണ് ഹിറ്റ്വൈസ് പറയുന്നത്.

ഫേസ്‍ബുക്ക് ഉപയോക്താക്കള്‍ പൂര്‍ണ്ണമായും സംതൃപ്തരാണെന്നും അതിനാല്‍ അവര്‍ മറ്റൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിനെ പറ്റി ചിന്തിയ്ക്കുന്നില്ലെന്നുമാണ് സൈബര്‍ അനലിസ്റ്റായ ചാര്‍ലെ ലീ പറയുന്നത്. എന്നാല്‍ മൊബൈലിലൂടെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പ്രവേശിക്കുന്നവരെ ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

English summary
The amount of time US users spend on Google's new social network has grown more slowly in recent weeks, according to Experian Hitwise, indicating that the service may struggle to make headway against Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X