കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗപ്പൂരില്‍ മോഷണം; ഇന്ത്യന്‍ യുവതി കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Crime
സിംഗപ്പൂര്‍: മോഷണക്കുറ്റത്തിന് സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി അറസ്റ്റിലായി. പണമായി 3,188130 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വേലക്കാരി കവര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ആഗസ്ത് ആറിന് വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്ന് 27കാരിയായ വേലക്കാരി പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ഒരു കവര്‍ച്ചാ നാടകമാണെന്ന് പോലീസ് സംശയിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം അടങ്ങിയ ബാഗ് വീട്ടിനുള്ളില്‍ തന്നെ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതാണ് നിര്‍ണ്ണായക വഴിത്തിരിവായത്. എന്നാല്‍ ഇത് യജമാനത്തി തന്നെ കുടുക്കാനായി ഒരുക്കിയ കെണിയാണെന്നാണ് യുവതി ആരോപിയ്ക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

English summary
She allegedly staged a break-in at her employer's house in the hope that it would cover up her theft. The 27-year-old maid was arrested yesterday, on suspicion of stealing more than S$84,000 in cash and valuables from her employer's safe. Her alleged deed came to light when the police responded to a report that a house off Bartley Road had been broken into on Aug 6.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X