കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണമെന്ന ബിസിനസ്സ് ഉത്സവം

  • By വിജേഷ് കൃഷ്ണ
Google Oneindia Malayalam News

Onam Market
ഓണക്കോടിയെന്ന പേരില്‍ പുതുവസ്ത്രമണിഞ്ഞ് മുന്തിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ സദ്യയും ശാപ്പിട്ട് ടിവിയ്ക്ക് മുന്നിലിരിയ്ക്കുന്നതോടെ ഇന്നത്തെക്കാലത്ത് ശരാശരി മലയാളിയുടെ ഓണമവസാനിയ്ക്കും. പുതുവസ്ത്രത്തിനും സദ്യയ്ക്കുമൊപ്പമെല്ലാം ചേരുന്ന വാക്കുമാത്രമായി വലിയൊരു വിഭാഗം ജനത്തിന് ഇന്ന് ഓണം മാറിയിരിക്കുന്നു.

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരുമയുടെയുമൊക്കെ ഉത്സവമെന്ന പാരമ്പര്യ കാഴ്ചപ്പാട് ഇന്ന് നാട്ടിമ്പുറങ്ങളില്‍ പോലും കാണുമോയെന്ന് സംശയമാണ്. നാടെങ്ങും ആഘോഷത്തോടെ നടക്കുന്ന വ്യാപരമേളകളും ഡിസ്‌ക്കൗണ്ട് വില്‍പ്പനകളുമാണ് ഇന്ന് ഓണത്തിന്റെ മുഖമുദ്ര. ഉപഭോഗസംസ്‌ക്കാരം രക്തത്തിലലിഞ്ഞുചേര്‍ന്ന മലയാളി കടം വാങ്ങി ഈ കച്ചവട ഉത്സവത്തില്‍ ആവേശത്തോടെ പങ്കെടുക്കുന്നു.

ഓണത്തിന്റെ ഐതീഹ്യങ്ങള്‍ മറന്നെങ്കിലും കാണം വിറ്റും ഓണമുണ്ണമെന്ന പഴമൊഴി ഇപ്പോഴും കൈവിടാതെ സൂക്ഷിയ്ക്കുന്ന മലയാളിയെ തിരിച്ചറിഞ്ഞ വ്യാപാരസ്ഥാപനങ്ങളും വ്യാപാരികളുമാണ് യഥാര്‍ഥത്തില്‍ ഇന്ന് ഓണം ആഘോഷമാക്കി മാറ്റുന്നത്.

കേരളത്തിന്റെ ദേശീയോത്സവമായ ഓണക്കാലത്തോടെയാണ് ഇന്ത്യയിലെ ഉത്സവകാലത്തിന് തുടക്കമാവുന്നത്. പണ്ടേ പരീക്ഷണശാലയായ കേരളത്തിന്റെ വിപണിയില്‍ ഓണക്കാലത്ത് നടത്തുന്ന തന്ത്രങ്ങളാണ് പലപ്പോഴും രാജ്യത്തെ മറ്റ് ഉത്സവവിപണികളിലും കമ്പനികള്‍ പയറ്റുന്നത്. ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും വാരിക്കോരി നല്‍കി ബ്രാന്‍ഡ് യുദ്ധം നടത്തുന്ന കമ്പനികള്‍ നോട്ടമിടുന്നത് ഉപഭോക്താക്കളെന്ന രാജാക്കന്മാരെയാണ്. ഈ കോലാഹലങ്ങള്‍ക്കിടെ മാവേലി മന്നനെ ജനം മറക്കും.

പണ്ടൊക്കെ പ്രകൃതിയായിരുന്നു ഓണക്കാലത്തിന്റെ വരവറിയിച്ചിരുന്നതെങ്കില്‍ ഇന്ന മാധ്യമങ്ങളാണ് ആ ജോലി ഏറ്റെടുത്തിരിയ്ക്കുന്നത്. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങളുടെ പരസ്യങ്ങളും ഓഫറുകളും മറ്റുമായി മാധ്യമങ്ങള്‍ ഇക്കാലത്ത് നിറയും. പത്രങ്ങളിലും ചാനലുകളിലും ഓണപ്പരസ്യങ്ങള്‍ എത്തുന്നതോടെ ഉത്സവമെത്തിയെന്ന കാര്യം മലയാളിയും മനസ്സിലാക്കും.

അടുത്തപേജില്‍

മാവേലി പരസ്യതാരമാവുമ്പോള്‍ മാവേലി പരസ്യതാരമാവുമ്പോള്‍

English summary
Ask any old-timer about Onam and the nostalgic ones would lament that everything comes readymade nowadays, be it the traditional feast or the floral arrangement. As the middle-class man anoints himself king this Onam, it comes asa business festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X