കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് തിരിച്ചുകയറുന്നു, വിപണിയും

Google Oneindia Malayalam News

മുംബൈ: വിപണി മൂലധനത്തിന്റെ കാര്യത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരിച്ചുവരവിന്റെ പാതയില്‍. ഒറ്റ ദിവസം കൊണ്ട് 23.90 രൂപയോളം നേട്ടമുണ്ടാക്കിയ ഓഹരി 805.40ലാണ് കച്ചവടം അവസാനിപ്പിച്ചത്. ഇതോടൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയും വെള്ളിയാഴ്ച ലാഭത്തിലേക്കുയര്‍ന്നു. സെന്‍സെക്‌സ് 144.71 പോയിന്റുയര്‍ന്ന് 16821ലും നിഫ്റ്റി 39 പോയിന്റ് വര്‍ധിച്ച് 5040ലും ക്ലോസ് ചെയ്തു.

മണപ്പുറം ഫിനാന്‍സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
അതേ സമയം എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഇന്ത്യാബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ഐ.ഡി.ബി.ഐ, എഡ്യുകോംപ് സൊലൂഷന്‍സ്, ഐ.ഡി.എഫ്.സി ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

ആഗോളവിപണികളൊന്നും അനുകൂലമല്ലാതിരുന്നിട്ടു പോലും ഇത്തരമൊരു നേട്ടമുണ്ടാക്കാന്‍ സാധിച്ചത് ശ്രദ്ധിക്കപ്പെട്ടു. അമേരിക്കന്‍ വിപണിയായ ഡൗണ്‍ജോണ്‍സ് 119ഓളം പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്തതിന്റെ പിറകെ ഓപണ്‍ ചെയ്ത ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും താഴേക്കിറങ്ങി. നിക്കി 110 പോയിന്റും ഹാങ്‌സെങ് 372 പോയിന്റും നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് വില്‍പ്പന തുടങ്ങിയ യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ് വില്‍പ്പന തുടരുന്നത്.

English summary
The BSE benchmark Sensex was up by 144.71 points. The NSE’s 50-share Nifty index also moved up by 39 points, or 0.78 per cent, to 5,040
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X