മൂത്തൂറ്റ് ഫിനാന്‍സില്‍ വെടിവെപ്പ് 2പേര്‍ മരിച്ചു

മുത്തൂറ്റ് ഫിനാന്‍സിന്റെ കല്‍ക്കാജി ഗോവിന്ദ്പുരി ശാഖയിലെ ജീവനക്കാരായ ജോമേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഏട്ട സ്വദേശിയായ വിശ്രാംസിങ് (22) ആണ് വെടിവെച്ചത്.
സംഭവത്തിനിടെ വെടിയേറ്റ രണ്ട് ജീവനക്കാരികളെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു.
നിധി ഗായി, അനു ഖോലെ എന്നീ ജീവനക്കാരികളാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സുരക്ഷാ ജീവനക്കാരന്‍ അക്രമം നടത്തിയതെന്ന് പറയപ്പെടുന്നു. രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് സൂചന.
നാല് ജീവനക്കാര്‍ക്കുനേരെ തുടരെ വെടിവെച്ചശേഷം ഇയാള്‍ സ്വയം തലയില്‍ വെടിവെക്കുകയായിരുന്നു. കൃഷ്ണകുമാറും ജോമേഷും ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.












Click it and Unblock the Notifications