ഐഐടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

2008ല്‍ തുടങ്ങിയ പട്‌ന ഐഐടി പാടലീപുത്ര കോളനിയിലുള്ള ഒരു സര്‍ക്കാര്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീ ഡിയോ അപ്പാര്‍ട്ട്‌മെന്റിലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്.
രാവിലെ ടാപ്പില്‍ നിന്ന് വെള്ളമെടുക്കാനെത്തിയ ഗാര്‍ഡാണ് പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടത്. പ്ലസ്ടുവില്‍ ഒന്നാമതായിരുന്ന സ്വീയ ഐഐടിയില്‍ തനിയ്ക്ക് ലഭിച്ചിരുന്ന മാര്‍ക്കില്‍ തൃപ്തയായിരുന്നില്ലയെന്ന് സഹപാഠികള്‍ പറഞ്ഞു. തന്റെ പ്രകടനത്തില്‍ വീട്ടുകാരും തൃപ്തരല്ലെന്ന് സ്വീയ പറയാറുണ്ടായിരുന്നത്രേ.
എന്നാല്‍ സ്വീയ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നുവെന്ന് പാറ്റ്‌ന ഐഐടിയുടെ രജിസ്ട്രാര്‍ ആയ സുബഹ് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയില്‍ എംടെക്ക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications