കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവപ്രശ്‌നം; രാജകുടുംബത്തിന് രൂക്ഷവിമര്‍ശനം

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌ന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.

ക്ഷേത്രവുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നത് സുപ്രീംകോടതിക്ക് മുമ്പിലാണോ, അതോ ജ്യോതിഷികള്‍ക്ക് മുന്നിലാണോയെന്ന് കോടതി ചോദിച്ചു. കണക്കെടുപ്പ് വീഡിയോയില്‍ പകര്‍ത്തുന്നത് ദേവഹിതത്തിന് എതിരാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതായി അറിയിച്ചപ്പോഴാണ് കോടതി രൂക്ഷമായി രാജകുടുംബത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചത്.

വിദഗ്ധസമിതിയുടെ ചെയര്‍മാനില്‍ രാജകുടുംബത്തിന് വിശ്വാസക്കുറവുണ്ടോയെന്ന് കോടതി ആരാഞ്ഞു. ക്ഷേത്രാചാരത്തില്‍ കോടതി ഇടപെടില്ല. ക്ഷേത്രത്തിലെ സ്വത്താണ് തിട്ടപ്പെടുത്തുന്നത്. ഈ മാസം പന്ത്രണ്ടിന് കേസ് വീണ്ടു പരിഗണിക്കും.

അതേസമയം വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചുവെങ്കിലും കോടതി തള്ളി. അക്കാര്യം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല. രാജകുടുംബം അടിക്കടി നിലപാട് മറ്റുന്നതാണ് പ്രശ്നമെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി വ്യക്തമാക്കി.

ദേവപ്രശ്നത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബി നിലവറ തുറക്കരുതെന്നും വീഡിയോ ചിത്രീകരണം നടത്തരുതെന്നുമാവശ്യപ്പെട്ടാണ് രാജകുടുംബം ഹര്‍ജി നല്‍കിയത്. ഈ വാദം തള്ളിക്കൊണ്ടാണ് നിര്‍ണായകമായ നിരീഷണങ്ങള്‍ കോടതി നടത്തിയത്.

ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ആര്‍ക്കെങ്കിലും പണം നല്‍കുകയോ വാങ്ങുകയോ ചെയ്യേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഈ മാസം 12ന് പരിഗണിക്കും.

English summary
The Apex Court today severely criticised the Royal family in connection with the ‘Devaprasnam’ conducted at Sree Padmanabha Swamy temple here to ascertain the divine will through astrology.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X