Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊമയെ പീഡിപ്പിച്ച കേസ്; 14കാരനെ വെറുതെ വിട്ടെന്ന്

girl
തിരുവനന്തപുരം: ഊമയായ യുവചിയെ കുളിമുറിയില്‍ വച്ച് പീഡിപ്പിച്ച 14 കാരനെതിരെ നിസാര കേസെടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്ത് താമസിയ്ക്കുന്ന പതിനാലുകാരനാണ് പിടിയിലായത്. മെഡിക്കല്‍ കോളജിലെ കടകളിലും മറ്റും സ്വീപ്പറായി ജോലി നോക്കുന്ന യുവാവിന്റെ ഭാര്യയാണ് പീഢനത്തിന് ഇരയായത്.

കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ മെഡിക്കല്‍ കോളജിനു സമീപത്തെ ഒരു ലോഡ്ജിലെ കുളിമുറിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കയറിയപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതി അരമണിക്കൂറോളം നേരം കുളിമുറിയില്‍ വച്ച് പീഡിപ്പിച്ചതായാണ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

തുടര്‍ന്ന് അവശയായ ഇവര്‍ ഭയം കൊണ്ട് സംഭവം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാല്‍ അടുത്ത ദിവസവും ഈ പതിനാലുകാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി എതിര്‍ത്തതില്‍ കുപിതനായ പ്രതി ഇവരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

എ്്ന്നാല്‍ ബാലന്‍ യുവതിയെ കൈയില്‍ തൊട്ടുനോക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മെഡിക്കല്‍ കോളെജ് പൊലീസ് കേസ് നിസാരവത്കരിയ്ക്കാന്‍ ശ്രമിക്കുകയെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+