കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടനെതിരെ വ്യാജ സിഡി; 2പേര്‍പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജ സി.ഡി കാട്ടി മന്ത്രി ആര്യാടന്‍ മുഹമ്മദില്‍ നിന്ന് 25 ലക്ഷം തട്ടിയെടുക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

പാലക്കാട് കുഴല്‍മന്ദം സ്വദേശി സജീഷ്‌കൃഷ്ണന്‍ നായര്‍ (37), എറണാകുളം സ്വദേശി പി.എബിപോള്‍ (29) എന്നിവരാണ് അറസ്റ്റിലായത് ഇവരെ സെപ്റ്റംംബര്‍ 13 വരെ റിമാന്‍ഡ് ചെയ്തു.

വൈദ്യുത ഉപകരണങ്ങള്‍ വാങ്ങാന്‍ മന്ത്രി കമ്മീഷന്‍ ആവശ്യപ്പെടുന്ന വ്യാജ സി.ഡിയുണ്ടാക്കിയെന്നും അതുകാട്ടി മന്ത്രിയില്‍ നിന്ന് കാല്‍ക്കോടി രൂപ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഇരുവരെയും മ്യൂസിയം പോലീസ് ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ സതീഷ് കീഴിയപ്പാട്ട്, രവീന്ദ്രന്‍ നായര്‍ എന്നിവരെ പോലീസ് തിരയുന്നുണ്ട്.

ആള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പാലക്കാട് സ്വദേശി വി. ഐസക് വര്‍ഗീസാണ് പോലീസില്‍ പരാതി നല്‍കിയത്.

വൈദ്യുത ഉപകരണ നിര്‍മാതാക്കളായ 'അവാകോ' കമ്പനിയുടെ പ്രതിനിധികളാണെന്ന വ്യാജേന പ്രതികള്‍ മന്ത്രിയെ സന്ദര്‍ശിച്ചു.

മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലായിരുന്നു കൂടിക്കാഴ്ച. ഹൈദരാബാദ് സ്വദേശി നന്ദകുമാറാണെന്ന് പരിചയപ്പെടുത്തിയാണ് രണ്ടാം പ്രതി സതീഷ് കീഴിയപ്പാട്ട് സംസാരിച്ചത്. ഇയാളുടെ വാച്ചില്‍ ഒളിപ്പിച്ച രഹസ്യക്യാമറയില്‍ കൂടിക്കാഴ്ച പകര്‍ത്തി.

പിന്നീട്, മന്ത്രി എട്ടുശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്ന വ്യാജ ശബ്ദരേഖയും വീഡിയോ ചിത്രവും നിര്‍മിച്ചു. ഇവ പരാതിക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഐസക് വര്‍ഗീസിന് അയച്ചുകൊടുത്തു.

മന്ത്രിയില്‍ നിന്നോ, മന്ത്രിയുമായി അടുപ്പമുള്ളവരില്‍ നിന്നോ 25 ലക്ഷം തട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു വ്യാജ സി.ഡി. നിര്‍മിച്ചതും ഇവ അയച്ചുകൊടുത്തതും. എന്നാല്‍ ഐസക് വര്‍ഗീസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

English summary
Two persons arrested who were createded a fake CD against Minister Aryadan Muhamed to grab money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X