പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാകും പെന്‍ഷന്‍ നല്‍കുക.
വിദേശത്തു നിന്ന് തിരിച്ചു വരുന്ന എല്ലാ പ്രവാസികളേയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നോര്‍ക്ക ആസ്ഥാനമന്ദിരം
ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഗള്‍ഫ് രാജ്യങ്ങളില്‍ കേസുകളിലകപ്പെടുന്ന മലയാളികളെ സഹായിക്കാന്‍ ലീഗല്‍ സെല്‍ സ്ഥാപിയ്ക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. പോലീസിലെ എന്‍ആര്‍ഐ സെല്‍ വിപുലീകരിക്കും.


Click it and Unblock the Notifications