നേതാവിന് തൊഴിലാളികളുടെ വക ഫോര്‍ഡ് ഫിയസ്റ്റ
ആലപ്പുഴ: വിദേശമദ്യവ്യവസായ തൊഴിലാളി യൂണിയന്‍ നേതാവിന് ഓണസമ്മാനമായി തൊഴിലാളികളുടെ വക ആഡംബരക്കാര്‍.
ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത സംഘടനയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സികെ രാജന് തൊഴിലാളികള്‍ ഫോര്‍ഡ് ഫിയസ്റ്റാ കാര്‍ സമ്മാനിച്ചത്. ഏഴുലക്ഷത്തോളം രൂപ വിലയുള്ള കാറിന് നുകുതിമാത്രം നാല്‍പതിനായിരം രൂപയോളം വരും.
ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളിലെ തൊഴിലാളികളില്‍നിന്നാണ് തുക സമാഹരിച്ചത്. കാറിന്റെ താക്കോല്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണു സി.കെ. രാജനു കൈമാറിയത്.
തൊഴിലാളികളെ സംരക്ഷിക്കാനായി മികച്ച പ്രവര്‍ത്തനം നടത്തുന്ന നേതാക്കളെ ആദരിക്കാനും നിലനിര്‍ത്താനും തൊഴിലാളിസമൂഹം തയാറാകേണ്ടത് ആവശ്യമാണെന്നു പരിപാടിയുടെ നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇടതുഭരണകാലത്തു ജോലിസ്ഥിരതയില്ലാതെ ദുരിതത്തിലായിരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സമരപോരാട്ടങ്ങള്‍ നയിച്ചയാള്‍ക്കു മറ്റാരുടെയും പ്രേരണയില്ലാതെ തൊഴിലാളികള്‍ നല്‍കുന്ന സ്‌നേഹസമ്മാനമാണിതെന്നു യോഗത്തില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications