ചാണ്ടി ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്ന് ഹസ്സന്‍

മുസ്ലിംലീഗിന്റെ പിന്തുണയോടെ ഭരിക്കുന്ന ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്നത് യുഡിഎഫിന് ദോഷമുണ്ടാക്കുമെന്നും 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് ഹസ്സന്‍ വെളിപ്പെടുത്തിയതിന്റെ വിക്കിലീക്‌സ് രേഖകളാണ് പുറത്തുവന്നത്. മുസ്ലീം ലീഗുമായി അടുപ്പം പുലര്‍ത്തുന്നതിനാല്‍ ഹിന്ദു സമൂഹത്തിന്റെ പിന്തുണ ചാണ്ടിയ്ക്ക് ലഭിയ്ക്കില്ലെന്ന് ഹസ്സന്‍ പറഞ്ഞതായും യുഎസ് ഉദ്യോഗസ്ഥര്‍ വാഷിങ്ടണിലേക്കയച്ച രേഖകളിലുണ്ട്.
കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഹസ്സന്‍പോലും ഉമ്മന്‍ചാണ്ടി പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാണെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications