കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ ഒളിച്ചോടിയാല്‍ ചൈനയില്‍ കന്യക ഫ്രീ

  • By Lakshmi
Google Oneindia Malayalam News

ബീജിങ്: സ്ത്രീ ജനസംഖ്യയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് ചൈനീസ് യുവക്കള്‍ വിവാഹം ചെയ്യാനായി അയല്‍രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ ഇറക്കുമതി ചെയ്യുകയാണ്. ഈ പശ്ചാത്തലത്തില്‍ ആകര്‍ഷകമായ ഓഫറുകളുമായി ചൈനയില്‍ വിവാഹബ്യൂറോകള്‍ ലാഭം കൊയ്യുകയാണ്.

അയല്‍രാജ്യമായ വിയറ്റ്‌നാമില്‍നിന്നു 'വിലയ്ക്കു വാങ്ങിയ ഭാര്യമാരെ കാണാതാകുന്നപക്ഷം പകരം വിയറ്റ്‌നാംകാരായ കന്യകമാരെ സൗജന്യമായി നല്‍കാമെന്നാണ് ബ്യൂറോകളുടെ പുതിയ പരസ്യം.

രണ്ടുലക്ഷം യുവാന്‍ (32,000 ഡോളര്‍) ഫീസ് നല്‍കിയാല്‍ മൂന്നുമാസത്തിനകം വിയറ്റ്‌നാമില്‍നിന്നുള്ള യുവതികളെ വധുവായി കണ്ടെത്തി കൊടുക്കുമത്രേ. വിവാഹത്തിനുശേഷം അവള്‍ ഒളിച്ചോടിപ്പോയാല്‍ ഒരു വര്‍ഷത്തിനകം പകരമൊരാളെ സൗജന്യമായി നല്‍കും. അതിനു ഫീസൊന്നും വേണ്ട. കന്യകകളെതന്നെയാണ് ഇങ്ങനെ നല്‍കുകയെന്നും പരസ്യം ഉറപ്പുപറയുന്നു. ഇതിനായി കന്യകാത്വ പരിശോധനയുള്‍പ്പെടെ തങ്ങള്‍ നടത്തുമെന്നും ബ്യൂറോകള്‍ പറയുന്നു.

വിവാഹ ബ്യൂറോകള്‍ വഴി പണം കൊടുത്തു വിവാഹം ചെയ്ത വിയറ്റ്‌നാം യുവതികള്‍ ഒളിച്ചോടിപ്പോകുന്നതു ചൈനയില്‍ നിത്യസംഭവമാണ്. ഒരു ഗ്രാമത്തിലെ ഒട്ടേറെപ്പേര്‍ക്ക് ഇങ്ങനെ ഭാര്യയേയും പണവും നഷ്ടപ്പെട്ടതായി ഷാങ്ഹായ് ഡെയിലി പത്രം പറയുന്നു.

യുവതികള്‍ ഒളിച്ചോടുന്നതല്ല, അവരെ മറിച്ചുവില്‍ക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണു സംശയിക്കപ്പെടുന്നുമുണ്ട്.

ചൈനയില്‍ 100 സ്ത്രീകള്‍ക്ക് 118 പുരുഷന്മാരെന്നതാണ് അനുപാതം. ഈ അസന്തുലിതാവസ്ഥ മൂലം ചൈനയില്‍ യുവതികളെ കിട്ടാതെ വിയറ്റ്‌നാം സ്വദേശിനികളെ വിവാഹം ചെയ്യാന്‍ പലരും നിര്‍ബന്ധിതരാകുന്നു. വിയറ്റ്‌നാമിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നാണു യുവതികളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്.

English summary
Marriage bureaus in China are promising a Vietnamese virgin woman free to Chinese men if the wives they bought from the neighbouring country go missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X