150 രൂപയ്ക്കായി കൂട്ടുകാരനെ കൊന്നു
കോയമ്പത്തൂര്‍: കടം വാങ്ങിയ 150 രൂപ തിരിച്ചു കൊടുക്കാത്ത കൂട്ടുകാരനെ ചവിട്ടികൊന്നതായി പരാതി.
കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള പി.എസ്.ജി ഫൗണ്ട്രിയില്‍ ജോലിയെടുക്കുന്ന കെ ശ്യാം ബാബു(18)ആണ് കൊല്ലപ്പെട്ടത്.
കൂടെ ജോലിയെടുക്കുന്ന ടി സമരീഷ് അടിവയറില്‍ ശക്തമായി തൊഴിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.
രണ്ടു പേരും ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ളവരാണ്.
രണ്ടാഴ്ച മുമ്പ് ശ്യാം, സമരീഷില്‍ നിന്ന് 150 രൂപ കടം വാങ്ങിയിരുന്നു. ശനിയാഴ്ച സമരീഷ് പണം ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുദിവസം കഴിഞ്ഞേ നല്‍കാനാവൂവെന്ന് ശ്യാം പറഞ്ഞത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു.












Click it and Unblock the Notifications