അനാഥമന്ദിരത്തില്‍ പീഡനം: ദമ്പതിമാര്‍ കുടുങ്ങി

ചോദ്യം ചെയ്യാനായി ഇവരെ സെപ്തംബര്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അനാഥമന്ദിരത്തില്‍ വച്ച് തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടികള്‍ക്ക് പത്തുവയസ്സില്‍ താഴെ മാത്രമേ പ്രായമുള്ളൂ.
നെറൂല്‍ പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മുകുന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദമ്പതിമാരെ കസ്റ്റഡിയിലെടുത്തത്. ലൈംഗിക പീഡനത്തിരയായതിനെ തുടര്‍ന്ന് കുട്ടികള്‍ അനാഥമന്ദിരത്തില്‍ നിന്ന് ഇറങ്ങിപോരുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications