കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മാറണം,അല്ലെങ്കില്‍ തകരണം: ബുദ്ധദേവ്‌

Google Oneindia Malayalam News

Budha
ന്യൂഡല്‍ഹി: 'ഒന്നുകില്‍ സിപിഎം മാറണം, അല്ലെങ്കില്‍ തകരണം'.ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളല്ലിത്. സി.പി.എം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമറിനോട് പറഞ്ഞ വാക്കുകളാണിത്. 2009 ഒക്ടോബര്‍ 13ന് തിമോത്തിയുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടി പിന്തുടരുന്ന വരുന്ന നയങ്ങളില്‍ ബുദ്ധദേവ്‌കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നതായി വിക്കിലീക്ക്‌സാണ് വെളിപ്പെടുത്തിയത്.

ഇതുകൂടാതെ അമേരിക്കന്‍ നിക്ഷേപം സംസ്ഥാനത്ത് വരണണമെന്നും അമേരിക്കയിലെ വ്യവസായികളെ ബംഗാളിലെത്തിക്കുന്നതിന് തിമോത്തി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. 2009 ഒക്ടോബര്‍ 27ന് കൊല്‍ക്കത്തയിലെ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ അയച്ച കേബിള്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ കേരളത്തിലെ സി.പി.എം നേതാക്കളെ വെട്ടിലാക്കുന്ന വിവരങ്ങളും വിക്കിലീക്ക് പുറത്തുവിട്ടിരുന്നു. സി.പി.എം ഭരണത്തിലിരിക്കുന്ന കാലത്ത് യു.എസ് നിക്ഷേപത്തിനുള്ള സാധ്യതകള്‍ തിരക്കി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും യു.എസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
“Buddhadeb Bhattacharjee said that his Communist Party of India-Marxist must ‘either change or perish’ and he lamented the lack of technocratic expertise within party leadership in a meeting with the Ambassador in Kolkata.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X