പ്രശാന്ത് ഭൂഷണെതിരെ അവകാശലംഘനത്തിന് നോട്ടീസ്

സെപ്റ്റംബര്‍ 14നകം നോട്ടീസിനു മറുപടി നല്‍കണം. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കാന്‍ എംപിമാര്‍ പണം കൈപ്പറ്റുന്നുവെന്ന പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശമാണ് പ്രശ്‌നത്തിനാധാരം.
എം.പിമാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള പരാമര്‍ശം നടത്തിയതിന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
ഇത് തീര്‍ത്തും അന്യായമാണ്. പൊതുജന താല്പര്യ പ്രകാരം സത്യങ്ങള്‍ തുറന്നുപറയുന്നത് അവകാശലംഘനമല്ല . ഞാന്‍ ചെയ്തത് അവകാശലംഘനമാണെങ്കില്‍ പാര്‍ലമെന്ററി അവകാശങ്ങളെക്കുറിച്ചുള്ള ധാരണകള്‍ പുന:പരിശോധിക്കേണ്ടതുണ്ട്-പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
വെള്ളിയാഴ്ച കിരണ്‍ ബേദിയ്ക്കും അവകാശ ലംഘന നോട്ടീസ് ലഭിച്ചിരുന്നു. എം.പിമാര്‍ക്കെതിരെ തെറ്റായ പരാമര്‍ശം നടത്തി എന്നുതന്നെയായിരുന്നു കിരണ്‍ ബേദിയ്‌ക്കെതിരെയുള്ള ആരോപണവും. നോട്ടീസിന് കൃത്യസമയത്ത് മറുപടി നല്‍കുമെന്നും എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്നും ബേദി വ്യക്തമാക്കിയിട്ടുണ്ട്.
മുഖംമൂടികള്‍ അണിയുന്നവരാണ് രാഷ്ട്രീയക്കാരെന്ന കിരണ്‍ ബേദിയുടെ പരാമര്‍ശമാണ് വിവാദമായത്. നേരത്തെ സംഘാംഗത്തില്‍പ്പെട്ട അരവിന്ദ് കെജ്രിവാളിനെതിരെ നേരത്തേ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു.












Click it and Unblock the Notifications