Get Updates
Get notified of breaking news, exclusive insights, and must-see stories!

മീരാകുമാറിന്റെ സെക്രട്ടറിയെ പുറത്താക്കി

AP Pathak
ദില്ലി: ലോക്‌സഭാ സ്പീക്കര്‍ മീര കുമാറിന്റെ സെക്രട്ടറി എപി പഥക്കിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. മുന്‍പ് റോഡ് ട്രാന്‍പോര്‍ട്ട്് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പഥക്കിനെ മൂന്നു മാസം മുന്‍പാണ് മീര കുമാറിന്റെ സെക്രട്ടറിയാക്കിയത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് പഥക്കിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹിയിലേയും ലക്‌നൗവിലേയും ഓഫീസിലാണ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു റെയ്ഡ്.

ആനന്ദ് നികേതന്‍ കോളനിയില്‍ തനിയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് ഉണ്ടെന്ന കാര്യം പഥക് സമ്മതിച്ചിട്ടുണ്ട്. റെയ്ഡില്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുമെന്നും പഥക് സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്.

ചീഫ് വിജിലന്‍സ് ഓഫീസറാണ് പഥക്കിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കാര്യം സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+