ഒരു വര്‍ഷം തികഞ്ഞാലും പിള്ള പുറത്തുവരില്ല?

ഇക്കാര്യം ആഭ്യന്തരവകുപ്പ് പിള്ളയുമായി ബന്ധപ്പെട്ടവരെ അനൗപചാരികമായി അറിയിച്ചെന്നാണ് സൂചന. കോടതിവിധിയിലെ ശിക്ഷ പ്രകാരം ഒക്ടോബര്‍ 17ന് പിള്ള ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടതാണ്.
എന്നാല്‍ഭാര്യയുടെ അസുഖവിവരം കാണിച്ച് 30 ദിവസം അടിയന്തരപരോളായും പിന്നീട് 45 ദിവസം സാധാരണ പരോളായുമാണ് പിള്ള പുറത്തുകഴിഞ്ഞത്. 2010ല്‍ ജയില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം പരോള്‍ കാലാവധി ശിക്ഷയായി കണക്കാക്കില്ല. ഇതാണ് പിള്ളയ്ക്ക് വിനയാകുന്നത്.
വിവിധ അസുഖങ്ങള്‍ക്കുള്ള ചികില്‍സയ്ക്കായി ബാലകൃഷ്ണപിള്ള ഇപ്പോള്‍ സ്വകാര്യ ആശൂപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications