കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം തികഞ്ഞാലും പിള്ള പുറത്തുവരില്ല?

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാകാലവധി നീണ്ടേയ്ക്കും. രണ്ടുവട്ടം പരോളായി അനുവദിച്ച 75 ദിവസം കൂടി പിള്ളി അധികമായി തടവില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.

ഇക്കാര്യം ആഭ്യന്തരവകുപ്പ് പിള്ളയുമായി ബന്ധപ്പെട്ടവരെ അനൗപചാരികമായി അറിയിച്ചെന്നാണ് സൂചന. കോടതിവിധിയിലെ ശിക്ഷ പ്രകാരം ഒക്ടോബര്‍ 17ന് പിള്ള ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടതാണ്.

എന്നാല്‍ഭാര്യയുടെ അസുഖവിവരം കാണിച്ച് 30 ദിവസം അടിയന്തരപരോളായും പിന്നീട് 45 ദിവസം സാധാരണ പരോളായുമാണ് പിള്ള പുറത്തുകഴിഞ്ഞത്. 2010ല്‍ ജയില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം പരോള്‍ കാലാവധി ശിക്ഷയായി കണക്കാക്കില്ല. ഇതാണ് പിള്ളയ്ക്ക് വിനയാകുന്നത്.

വിവിധ അസുഖങ്ങള്‍ക്കുള്ള ചികില്‍സയ്ക്കായി ബാലകൃഷ്ണപിള്ള ഇപ്പോള്‍ സ്വകാര്യ ആശൂപത്രിയില്‍ ചികിത്സയിലാണ്.

English summary
Former Minister Balakrishna Pillai's punishment may be extended. As per the court order he should be released on October 17th. But he got 75 days as parole, as per the Jail law amendment it won't be calculate with the one year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X