കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തി

  • By Nisha Bose
Google Oneindia Malayalam News

Kunhalikutty
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കുഞ്ഞാലിക്കുട്ടിയാണ് ഏറ്റവും സമ്പന്നന്‍. 1,40,10,408 കുഞ്ഞാലിക്കുട്ടിയുടെ ആസ്തി.

ജയലക്ഷമിയ്ക്കാണ് ഏറ്റവും കുറവ് ആസ്തി. 1.27 ഏക്കര്‍ ഭൂമിയും രണ്ടു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമാണ് ജയലക്ഷമിയ്ക്കുള്ളത്.

മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയ്ക്കും ഷിബു ബേബി ജോണിനും കടബാധ്യതയുണ്ട്. ഉമ്മന്‍ ചാണ്ടിയ്ക്കും കുടുംബത്തിനുമായി 21,86,828 രൂപയുടെ സ്വത്തുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ കൈവശം 25,403 രൂപയാണ് ഉള്ളത്.

വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്തി 86 ലക്ഷമാണ്. ഭക്ഷ്യ മന്ത്രി ടിഎം ജേക്കബിന് 47 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. കെഎം മാണിയ്ക്ക് 14 ലക്ഷം രൂപയുടേയും സാമൂഹിക ക്ഷേമ മന്ത്രി മുനീറിന് 28 ലക്ഷം രൂപയുടേയും സമ്പാദ്യമുണ്ട്.

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന് 20 ഏക്കര്‍ ഭൂമിയുണ്ട്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് അഞ്ചര ഏക്കര്‍ ഭൂമിയാണുള്ളത്. റവന്യൂ മന്ത്രി തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന് 11 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.

സഹകരണ മന്ത്രി സിഎന്‍ ഗോപാലകൃഷ്ണനും പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും 22 ലക്ഷത്തിന്റെ സ്വത്തുണ്ട്. എന്നാല്‍ പലരും വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ആക്ഷേപമുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വെബ്‌സൈറ്റ് വഴി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

English summary
Ministers in Kerala declared their assets. PK Kunhalikutty is the richest person among them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X