പറവൂര്‍ പെണ്‍കുട്ടി ശോഭ ജോണിന്റെ കയ്യിലുമെത്തി
കൊച്ചി: വരാപ്പുഴ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വനിതാ ഗുണ്ട ശോഭ ജോണ്‍ ബാംഗ്ലൂരിലെ ഒരു കെട്ടിടത്തില്‍ ബന്ദിയാക്കി നൂറിലധികം പേര്‍ക്കു കാഴ്ചവച്ചതായി പൊലീസ് കണ്ടെത്തി.
ശിവാജി നഗറിലെ മറ്റൊരു ഹോട്ടലില്‍ 15 പേര്‍ക്കും കേസിലെ പ്രതി ശോഭാ ജോണ്‍ പെണ്‍കുട്ടിയെ കാഴ്ചവച്ചിട്ടുണ്ട്. മംഗലാപുരത്തെ രഹസ്യ കേന്ദ്രത്തില്‍ 40 പേരാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇതിനു പുറമെ കേരളത്തിലെ വിവിധ ഭാഗങ്ങളിലും പാറശാലയിലുമായാണ് ഇവര്‍ ഇരുന്നൂറോളം പേര്‍ക്ക് പെണ്‍കുട്ടിയെ നല്‍കി വന്‍തുക വാങ്ങിയത്.
മംഗലാപുരത്തെ രഹസ്യ കേന്ദ്രത്തില്‍ 10 ദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ചാണു പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിനെയാണു പെണ്‍കുട്ടിക്കു കാവല്‍ നിര്‍ത്തിയിരുന്നത്. പാറശാലയിലെ ഗസ്റ്റ്‌ഹൌസില്‍ ഒരു ദിവസം മറ്റൊരു പെണ്‍കുട്ടിയേയും ശോഭാ ജോണ്‍ വരാപ്പുഴ പെണ്‍കുട്ടിക്കൊപ്പം പാര്‍പ്പിച്ചിരുന്നു. പറവൂര്‍ കേസിലെ പെണ്‍കുട്ടിയാണിതെന്നാണു സൂചനകള്‍.
കഴിഞ്ഞ ദിവസം കോളിളക്കം സൃഷ്ടിച്ച തന്ത്രി കേസില്‍ ഒന്നാം പ്രതിയായ ശോഭ ജോണിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications