Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്രാടം തിരുനാള്‍ സ്വര്‍ണം ഉരുക്കിക്കടത്തി: വിഎസ്

VS Achuthanadan
കൊയിലാണ്ടി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം തട്ടിയെടുക്കാന്‍ രാജകുടുംബം ശ്രമം നടത്തിയിരുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു.

ക്ഷേത്രത്തിലെ സ്വര്‍ണം രൂപമാറ്റം വരുത്തിയാണ് കടത്തിക്കൊണ്ടുപോയത്. ഇതിന് ആധുനിക മെഷീനുകള്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചുട്ടുണ്ട്. സ്വര്‍ണം കടത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിച്ച ദ്രാവകം ദേഹത്ത് ഒഴിച്ചുപൊള്ളിച്ചതായി ക്ഷേത്രത്തിലെ ശ്രീകാര്യക്കാരന്‍ ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി തന്നിരുന്നു- വിഎസ് അവകാശപ്പെട്ടു.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നത് തടയാനാണ് രാജകുടുംബം ദേവപ്രശ്‌നം നടത്തിയത്. ദേവപ്രശ്‌നത്തിന്റെ പേരില്‍ നിയമങ്ങളെയും കോടതിയെയും വെല്ലുവിളിക്കുകയാണ്.

നാട്ടുരാജാക്കന്‍മാരുടെ ഭരണം അവസാനിപ്പിച്ചത് ചിലര്‍ മറന്നുപോകുകയാണ്. രാജാധിപത്യ വാഴ്ചക്കെതിരെയും ഭൂപ്രഭുക്കന്‍മാര്‍ക്കെതിരെയും പോരാട്ടം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. മിച്ചഭൂമി സമരകാലത്ത് എകെജി കൊട്ടാര വാതില്‍ ചാടിക്കടന്നാണ് രാജാവിന്റെ മിച്ചഭൂമി പിടിച്ചെടുക്കാന്‍ സമരം നയിച്ചത്- വിഎസ് ഓര്‍മ്മിപ്പിച്ചു.

സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിഎസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+