കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40വര്‍ഷത്തെ മോഹം; യേശുദാസ് ചെട്ടികുളങ്ങരയില്‍

  • By Lakshmi
Google Oneindia Malayalam News

Yesudas
മാവേലിക്കര: നാലു പതിനാറ്റുനാള്‍ ഉള്ളില്‍ സൂക്ഷിച്ച മോഹം ഗാഗന്ധര്‍വ്വര്‍ കെജെ യേശുദാസ് പൂര്‍ത്തീകരിച്ചു. വെള്ളിയാഴ്ച കുടുംബസമേതം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് യേശുദാസ് മോഹം പൂര്‍ത്തീകരിച്ചത്.

നാമെല്ലാവരും അമ്മയുടെ മക്കളാണെന്നും അമ്മ വിചാരിക്കുമ്പോഴേ അമ്മയുടെ സന്നിധിയില്‍ എത്താന്‍ കഴിയുകയുള്ളൂവെന്നും നാല്പത് വര്‍ഷം മുമ്പ് ആഗ്രഹിച്ചത് ഇപ്പോള്‍ നടന്നുവെന്നത് ഇതിന്റെ തെളിവാണെന്നും യേശുദാസ് പറഞ്ഞു.

ഇത് ഒരു നിമിത്തവും ഭാഗ്യവുമായി കരുതുന്നു. എല്ലാവരിലും അമ്മയുടെ അംശമുണ്ട്. എന്റെ അമ്മ, നിങ്ങളുടെ അമ്മ എന്നുപറഞ്ഞ് അതിനെ വേര്‍തിരിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും യേശുദാസ് പറഞ്ഞു.

അടുത്ത ശിഷ്യന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് യേശുദാസ്, ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിജയ് യേശുദാസ് എന്നിവര്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ചെട്ടികുളങ്ങര ക്ഷേത്രാങ്കണത്തിലെത്തിയത്.

വിവാഹം കഴിഞ്ഞ് വധൂവരന്മാരെ അനുഗ്രഹിച്ചശേഷം ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികളോടൊപ്പം അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തി. ശ്രീകോവിലിന് മുന്നില്‍ ഏറെനേരം കണ്ണടച്ചുനിന്ന് പ്രാര്‍ത്ഥിച്ച യേശുദാസിന് ക്ഷേത്രമേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലം എന്‍.കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി.

പിന്നീട് ഹിന്ദുമതകണ്‍വന്‍ഷന്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ കണ്‍വന്‍ഷന്‍ സെക്രട്ടറി ശശി മാടശേരില്‍, ജോയിന്റ് സെക്രട്ടറി എസ്.സദാശിവന്‍, ട്രഷറര്‍ പി.രാജു എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

English summary
Singer Doctor KJ Yesudas visits Chettikulangara Temple on Friday with wife Prabha Yesudas and son Vijay Yesudas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X