കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലി വിമാനം തകര്‍ന്ന് 21 മരണം

Google Oneindia Malayalam News

Felip
സാന്റിയാഗോ: ചിലി എയര്‍ ഫോഴ്‌സ് വിമാനം തകര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ അവതാരകനടക്കം 21 പേര്‍ കൊല്ലപ്പെട്ടതായി സംശയം.

യുവാന്‍ ഫെര്‍ണാണ്ടസ് ദ്വീപിലെ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ കടുത്ത കാറ്റില്‍ വിമാനം നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ലഗ്ഗേജുകള്‍ വെള്ളത്തിലൂടെ ഒഴുകുന്നതുകണ്ടതിനാല്‍ വിമാനം തകര്‍ന്നിരിക്കാമെന്ന് അനുമാനിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

2010ലെ ഭൂമികുലുക്കത്തിനുശേഷം യുവാന്‍ ഫെര്‍ണാണ്ടസ് ദ്വീപ് ഉയര്‍ത്തെഴുന്നേറ്റതിനെ കുറിച്ചുള്ള വാര്‍ത്ത തയ്യാറാക്കുന്നതിനായാണ് ടെലിവിഷന്‍ അവതാരകനായ ഫെലിപ് കാമിറോഗ വിമാനത്തില്‍ കയറിയത്.

എന്നാല്‍ കൃത്യമായ ഉത്തരം പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല കാര്യങ്ങള്‍ എന്നു ചിലി പ്രതിരോധമന്ത്രാലയം അറിയിച്ചു. വിമാനം കാണാനില്ല. തകര്‍ന്നിരിക്കാനാണ് സാധ്യത. ആ പ്രദേശത്ത് തകര്‍ന്നുവീണാല്‍ ആരും ജീവനോട് രക്ഷപ്പെടാന്‍ സാധ്യതയില്ല.

English summary
An airplane carrying popular Chilean TV Host Felipe Camiroaga, and other 20 people disappeared in Chile’s Juan Fernández Island today after losing contact.The official 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X