ജോബ്‌സ് മികച്ച സിഇഒ: ഗൂഗിള്‍ ചെയര്‍മാന്‍

ഒരു കാലത്ത് ഉറ്റസുഹൃത്തുക്കളായിരുന്ന സ്റ്റീവും എറിക്കും ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക് പ്രവേശിച്ചതോടെയാണ് അകന്നത്. സെയില്‍സ്‌ഫോഴ്‌സ് ഡോട്ട് കോമിന്റെ ഡ്രീംഫോഴ്‌സ് കോണ്‍ഫറന്‍സിനിടെ നല്‍കിയ അഭിമുഖത്തിലാണ് എറിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോബ്‌സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് കണക്കനുസരിച്ച് ഏറ്റവും മൂല്യമായ കമ്പനിയായി മാറിയിരുന്നു. എണ്ണ വ്യവസായ ഭീമനായ എക്‌സോണിനെ പോലും കടത്തിവെട്ടിയായിരുന്നു ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയത്.
15 വര്‍ഷം ആപ്പിളിന്റെ സിഇഒ പദവി അലങ്കരിച്ച ജോബ്‌സ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിനേക്കാള്‍ പണം ആപ്പിള്‍ കമ്പനിയ്ക്കുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ട്് വന്നിരുന്നു.












Click it and Unblock the Notifications