Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ

Anna Hazare
മുംബൈ: അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.

പ്രത്യേക സുരക്ഷ വേണ്ടെന്ന് അണ്ണാഹസാരെ അറിയിച്ചിരുന്നെങ്കിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നാലു ഗാര്‍ഡുകളും രണ്ടു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറുമടക്കം ആറുപേരുടെ സംഘമായിരിക്കും അദ്ദേഹത്തോടൊപ്പം ഉണ്ടാകുക.

സ്വന്തം ഗ്രാമമായ റെലെഗന്‍ സിദ്ധിക്ക് പുറത്ത് പോകുമ്പോള്‍ സുരക്ഷാസംഘത്തിന്റെ വാഹനവ്യൂഹം അണ്ണാഹസാരെയ്‌ക്കൊപ്പം ഉണ്ടാകും.

ഇതുവരെ സുരക്ഷയ്ക്കും സഹായത്തിനുമായി ഗ്രാമവാസികളായ രണ്ടു പേരാണ് നേരത്തേ ഹസാരെയോടൊപ്പം ഉണ്ടായിരുന്നത്.

13ദിവസത്തെ നിരാഹാരസമരത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹസാരെ കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയിരുന്നു. വീരോചിത സ്വീകരണമാണ് ഇവിടെ അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

മണിപ്പൂരില്‍ സൈനിക നിയമത്തിനെതിരെ പതിനൊന്ന് വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഇറോം ചാനു ശര്‍മ്മിളയെ കാണാന്‍ ഹസാരെ പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+