വിഎസ് പറഞ്ഞത് പാര്‍ട്ടി നിലപാട്: കാരാട്ട്

വിഎസ് അച്യുതാനന്ദന്‍ അമേരിക്കന്‍ പ്രതിനിധികളെ കണ്ടത് മാധ്യമങ്ങളുടെ മുന്നില്‍വച്ചാണ്. പാര്‍ട്ടി നിലപാട് തന്നെയാണ് അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞത്. ചില മേഖലകളില്‍ വിദേശനിക്ഷേപം ആകാമെന്നത് പാര്‍ട്ടി നിലപാടാണ്.
സാങ്കേതിക മേഖലയില്‍ അടക്കം ഇത്തരം വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം ആവശ്യമില്ല-അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളെ ബാങ്കുകള്‍ തുടങ്ങാന്‍ അനുവദിക്കരുതെന്നും ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രമേ ഇത് ഉപകരിയ്ക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിങ് രംഗത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ദൂര്യവാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications