കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിച്ചില്ല

  • By Ajith Babu
Google Oneindia Malayalam News

MK Narayanan
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയില്ലെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

ഹെഡ്‌ലിയെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത് രാജ്യത്തെ ജനത്തെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ വേണ്ടി മാത്രമാണെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ അന്നത്തെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി റോമറോട് പറഞ്ഞതായുള്ള രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

2009 ഡിസംബര്‍ 16ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് നാരായണന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
ചോദ്യം ചെയ്യലിനായി ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ശ്രമം നടത്തുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എം.കെ നാരായണന്‍ പറഞ്ഞതായി സംഭാഷണരേഖകളിലുണ്ട്.

ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍നിന്ന് ഇന്ത്യ പിന്മാറണമെന്ന റോമറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നാരായണന്‍ ഇക്കാര്യം പറഞ്ഞത്.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഹെഡ്‌ലിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് യു.എസിന് അയാളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമാകുമെന്നും റോമര്‍ ചൂണ്ടിക്കാട്ടി. ഹെഡ്‌ലിയെ സംബന്ധിച്ച് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ വിവരങ്ങള്‍ ചോര്‍ന്നതിലും റോമര്‍ നിരാശ രേഖപ്പെടുത്തിയതായി വിക്കിലീക്‌സ് കേബിളുകള്‍ പറയുന്നു.

English summary
In a fresh WikiLeaks expose that is going to embarrass the Manmohan Singh led UPA government, it has been revealed that former national security adviser M K Narayanan had told ex-US ambassador Timothy Roemer that New Delhi was only trying to mislead the Indian public by demanding the extradition of Pakistani-American terrorist David Coleman Headley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X