കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ ശ്രീ രവിശങ്കര്‍ ഭൂമി കയ്യേറിയെന്ന് തെഹല്‍ക്ക

  • By Ajith Babu
Google Oneindia Malayalam News

Sri Sri Ravishankar
ബാംഗ്ലൂര്‍: ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ വന്‍തോതില്‍ ഭൂ്മി കയ്യേറിയതായി ആരോപണം. കര്‍ണാടകയില്‍ പല ഭാഗത്തായി ആശ്രമം സ്ഥാപിക്കാനായി രവിശങ്കര്‍ വാങ്ങിയ ഭൂമിയില്‍ കയ്യേറ്റഭൂമി ഉള്‍പ്പെടുന്നതായായി തെഹല്‍ക്ക മാഗസിന്റെ പുതിയ ലക്കത്തിലെ റിപ്പോര്‍ട്ടിലുണ്ട്.

ആര്‍ട്ട് ഓഫ് ലിവിങ് പരിശീലനത്തിനായി മൈസൂരിനടുത്ത് ആലനഹള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള ആശ്രം അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് തെഹല്‍ക്ക ആരോപിക്കുന്നത്. മാണ്ഡ്യ, മൈസൂര്‍, കെങ്കേരി എന്നിവിടങ്ങളും സമാനമായ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രത്യേക താല്‍പര്യപ്രകാരം ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും ഇപ്പോള്‍ രവിശങ്കറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

ആലനഹള്ളിയില്‍ കയ്യേറിയ അഞ്ചേക്കര്‍ സ്ഥലത്തിന് മതിപ്പ് വില ഏതാണ്ട് അഞ്ച് കോടിയോളം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെങ്കേരിയിലെ അഗാര ഗ്രാമത്തില്‍ എട്ട് 8 ഏക്കറും മാണ്ഡ്യയില്‍ 20 ഏക്കറും മൈസൂരില്‍ 12 ഏക്കറും ഭൂമി ആശ്രമത്തിന്റെ പേരില്‍ കയ്യേറിയിട്ടുണ്ടെന്നും മാഗസില്‍ ആരോപിക്കുന്നു.

മൈസൂരില്‍ നഗരവികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ ഭൂമിയാണ് ആലനഹള്ളിയിലേത്. ഈ ഭൂമിയില്‍ നിന്നാണ് ശ്രീ ശ്രീയുടെ ആശ്രമത്തിന് വേണ്ടി കയ്യേറ്റം നടന്നിരിക്കുന്നതെന്നും കയ്യേറ്റഭൂമിയിലെ കെട്ടിടം പൊളിച്ചുകളയണെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ബിനാമി പേരുകളിലാണ് ഇവിടങ്ങളില്‍ ആശ്രമത്തിന് വേണ്ടി ഭൂമി വാങ്ങിക്കൂട്ടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
THE ‘GURU of joy’ Sri Sri Ravi Shankar has been found guilty of encroaching more than five acres of government land worth Rs 50 crore in Karnataka. The land meant to be distributed to the poor and landless has been illegally acquired by Sri Sri, who has constructed an Art of Living meditation centre on it, violating the law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X