കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പല്ലി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്നും വിദ്യാര്‍ഥിയ്ക്ക് ചത്ത പല്ലിയെ കിട്ടി. സംഭവത്തെത്തുടര്‍ന്ന് വയറുവേദനയും തലകറക്കവും ഉണ്ടായ 44 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടിഞ്ഞാറന്‍ ദില്ലിയിലെ മോഹന്‍ ഗാര്‍ഡനിലുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സര്‍വോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും അവസാനം ഭക്ഷണം വിളമ്പിയ കുട്ടിയ്ക്കാണ് പല്ലിയെ കിട്ടിയത്. ഇതിന് മുമ്പേ കുട്ടികളില്‍പലരും ഭക്ഷണം കഴിയ്ക്കാന്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

പല്ലിയെ കിട്ടിയതായി കുട്ടി പരാതിപ്പെട്ട ഉടന്‍തന്നെ തങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നത് നിര്‍ത്തിയെന്നും ആരും കഴിയ്ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും വിദ്യാലയ കല്യാണ്‍ സമിതിയംഗം പറഞ്ഞു.

ഇന്‍ഡ്‌കെയര്‍ ട്രസ്റ്റാണ് സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. പ്രഷര്‍ കുക്കറിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഇതുവരെ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ട്രസ്റ്റ് അംഗമായ റീവ സൂദ് പറയുന്നു. കുട്ടികളില്‍ ആരുടെയും നില അപകടകരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
Forty-four students from Sarvodaya Vidyalaya for Girls in Mohan Garden, west Delhi, were taken to DDU Hospital when they complained of nausea, abdominal pain and dizziness after a lizard was found in their mid-day meal. The children are all stable and a case of negligence has been registered,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X