അഹമ്മദ് ചെയ്തത് ആര്യാടന്‍ മറക്കരുത്: ലീഗ്

ഇ.അഹമ്മദ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി ഇരുന്നപ്പോള്‍ കേരളത്തില്‍ റെക്കോഡ് വികസനമാണ് ഉണ്ടായതെന്നും, ഇക്കാര്യം മന്ത്രി ആര്യാടന്‍ മുഹമ്മദ് മറന്നു പോയതായിരിക്കാമെന്നും ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടിമുഹമ്മദ് ബഷീര്‍ പറഞ്ഞു.
പക്ഷേ റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുണ്ടെന്ന കാര്യം ബഷീറും സമ്മതിച്ചിട്ടുണ്ട്.
റെയില്‍വേ വികസനകാര്യത്തില്‍ കേരളത്തോട് കേന്ദ്ര അവഗണന ഉണ്ടായിട്ടുണ്ടെന്ന വസ്തുത കോണ്‍ഗ്രസുകാരനായതു കൊണ്ട് താന്‍ മറച്ചുവയ്ക്കുന്നില്ലെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് വെള്ളിയാഴ്ച ഒരു സെമിനാറില്‍ പറഞ്ഞിരുന്നു.
പനമ്പിള്ളി ഗോവിന്ദമേനോനും ഒ. രാജഗോപാലും കേന്ദ്രമന്ത്രിമാരായിരുന്ന കാലത്തൊഴികെ മറ്റൊരു കാലത്തും കേരളത്തിന് കാര്യമായ പരിഗണന കിട്ടിയിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേയാണ് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications