പറവൂര്‍ കേസ്; ഒളിവിലായിരുന്ന കുടുംബം അറസ്റ്റില്‍
കോഴിക്കോട്: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ഭയന്ന് ഒളിവില്‍ കഴിയുകയായിരുന്ന കുടുംബത്തെ കോഴിക്കോട്ടുനിന്ന് പിടിയിലായി.
വെളളിയാഴ്ച രാത്രിയാണു വാരാപ്പുഴ പൊലീസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം രഹസ്യമായി കോഴിക്കോട്ടെത്തി പ്രതിപ്പട്ടികയിലുള്ള കുടുംബത്തെ അറസ്റ്റ് ചെയ്തത്.
പൊലീസ് തിരച്ചില്‍ ശക്തമാക്കിയ സാഹചര്യത്തില്‍ സുരക്ഷിത താവളം നോക്കിയാണു പ്രതികളായ നിസാര്‍, ഭാര്യ ഉമൈബ, ഇവരുടെ മകള്‍ ശബാന എന്നിവര്‍ കോഴിക്കോട് ചേവരമ്പലത്തുള്ള വീട് വാടകക്കെടുത്തു താമസം തുടങ്ങിയത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പറവൂര്‍ പെണ്‍വാണിഭകേസില്‍ ഉള്‍പ്പെട്ടവരാണെന്നു വിവരം ലഭിച്ചത്.












Click it and Unblock the Notifications