കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിയാടനെതിരെ വിജിലന്‍സ് അന്വേഷണം

  • By Ajith Babu
Google Oneindia Malayalam News

തൃശൂര്‍: അഡ്വ.തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഉള്‍പ്പടെ 12പേര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുല്ലശ്ശേരി കനാല്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 75 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് ഉത്തരവ്.

എം.എല്‍.എ. എന്ന നിലയില്‍ ഉണ്ണിയാടന്‍ കരാറുകാരന് അഴിമതിക്കു സൗകര്യമുണ്ടാക്കിയെന്നു കാട്ടി പൊറത്തിശേരി മുന്‍ പഞ്ചായത്തും പ്രസിഡന്റും സിപിഎം നേതാവുമായ മാടായിക്കോണം മുപ്പരത്തില്‍ വീട്ടില്‍ എം.ആര്‍ രാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് ജഡ്ജി പി. ജയറാമിന്റെ ഉത്തരവ്. നവംബര്‍ ഒമ്പതിന് കുറ്റപത്രം നല്‍കണമെന്നും നിര്‍ദേശിച്ചു.

കനാല്‍നിര്‍മാണം പൂര്‍ത്തിയാക്കുംമുമ്പേ കരിമ്പട്ടികയില്‍പ്പെട്ട കരാറുകാരനു പണം നല്കിയതായി വിജിലന്‍സ് കോടതി കണെ്ടത്തിയിരുന്നു.

English summary
Thrissur Vigilance Court has ordered a probe into canal contract gainst Congress Irigalakuda MLA Thomas Unniyadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X