കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

54കാരന്റെ കടിയേറ്റ പാമ്പ് ചികിത്സയില്‍

  • By Lakshmi
Google Oneindia Malayalam News

Python
ന്യൂയോര്‍ക്ക്: പാമ്പ് മനുഷ്യനെ കടിക്കുന്നത് പതിവുള്ള കാര്യമാണ്, എന്നാല്‍ മനുഷ്യന്‍ പാമ്പിനെ കടിച്ചാലോ, അത് തീര്‍ത്തും അസാധാരണമല്ലേ? ഇതാ അമേരിക്കയില്‍ നിന്നും ഇത്തരത്തിലൊരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

മനുഷ്യന്റെ കടിയേറ്റ ഒരു പെരുമ്പാമ്പ് ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കടിച്ചയാളാകട്ടെ ഇതിന്റെ പേരില്‍ ഇപ്പോള്‍ അഴിയെണ്ണുകയാണ്. സാക്രമെന്റോ സിറ്റിയിലെ ഡേവിഡ് സെങ്ക് എന്ന 54 കാരനാണ് അദ്ദേഹം ഓമനിച്ചുവളര്‍ത്തിയ പെരുമ്പാമ്പിനെ കടിച്ചു പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായത്.

വീട്ടില്‍ കശപിശ നടക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് മദ്യലഹരിയിലായിരുന്ന ഡേവിഡിനെയും മുറിവേറ്റു കിടക്കുന്ന പെരുമ്പാമ്പിനെയും കണ്ടത്. ഡേവിഡ് പാമ്പിനെ രണ്ടുതവണ കടിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിനോടു പറഞ്ഞു. ഓമനമൃഗത്തെ മുറിവേല്‍പ്പിച്ചെന്ന കുറ്റംചുമത്തി ഡേവിഡിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

ആശുപത്രിയിലെത്തിച്ച പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. രണ്ടു വാരിയെല്ലുകള്‍ പൊട്ടിപ്പോയെങ്കിലും പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതിനി ഇെപ്പോള്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. പാമ്പിനെ കടിച്ചതൊന്നും തനിക്കിപ്പോള്‍ ഓര്‍മയില്ലെന്നാണ് ഡേവിഡ് പറയുന്നത്. മദ്യപിച്ചാല്‍ എന്താണ് ചെയ്യുന്നതൊന്നും തനിയ്ക്ക് ഓര്‍മയുണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

English summary
A California man is in custody after being accused of biting a python in what police said was apparently an unprovoked attack on the pet snake of an acquaintance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X