എല്‍.ഐ.സി ടേം പ്ലാന്‍ ഇനി ഓണ്‍ലൈനിലും

ടേം പ്ലാനില്‍ ചേരുന്ന ആള്‍ മരിച്ചു കഴിഞ്ഞാല്‍ ഇന്‍ഷുര്‍ ചെയ്ത തുക നോമിനിക്കു ലഭിക്കും. കുടുംബത്തിന്റെ ഏക അത്താണിയാണെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ കവറേജ് കിട്ടണമെങ്കില്‍ പ്രതിമാസം 1500 രൂപയോളമാണ് അടക്കേണ്ടത്. എല്‍.ഐ.സിയിലെ അമൂല്യ ജീവന്‍ പദ്ധതി പ്രകാരം 30 വയസ്സുള്ള പുകവലിക്കാത്ത ഒരാള്‍ക്ക് 25 ലക്ഷം കവറേജ് ലഭിക്കണമെങ്കില്‍ പ്രതിമാസം 7300 രൂപയാണ് ചെലവഴിക്കേണ്ടത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഇത് യഥാക്രമം 3350നും(ഐ.സി.ഐ.സി.ഐ), കോടാക് ലൈഫ്(2750)നും നല്‍കുന്നുണ്ട്.
ഈ ഒരു വിടവ് നികത്തുന്നതിനാണ് പുതിയ ടേം പോളിസി കൊണ്ടുവരുന്നത്. കൂടാതെ ഓണ്‍ലൈനിലൂടെ പോളിസി നല്‍കുന്നതിലൂടെ ഏജന്‍സി കമ്മീഷന്‍ ലാഭിക്കാന്‍ സാധിക്കും. ഈ ലാഭമുപയോഗിച്ച് സ്വകാര്യകമ്പനികളോട് മല്‍സരിക്കാവുന്ന രീതിയിലുള്ള ഇളവുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാനാണ് പരിപാടി.












Click it and Unblock the Notifications