• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്‍.ഐ.സി ടേം പ്ലാന്‍ ഇനി ഓണ്‍ലൈനിലും

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി ഓണ്‍ലൈനിലൂടെ പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്ന ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിക്കുന്നു.ഓണ്‍ലൈനിലൂടെയും ഏജന്റുമാരിലൂടെയും വില്‍പ്പന നടത്താന്‍ കഴിയുന്ന അതുല്യമായ ഒരു പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്- എല്‍.ഐ.സി മാര്‍ക്കറ്റിങ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ് റോയ് ചൗധരി അറിയിച്ചു.

ടേം പ്ലാനില്‍ ചേരുന്ന ആള്‍ മരിച്ചു കഴിഞ്ഞാല്‍ ഇന്‍ഷുര്‍ ചെയ്ത തുക നോമിനിക്കു ലഭിക്കും. കുടുംബത്തിന്റെ ഏക അത്താണിയാണെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ കവറേജ് കിട്ടണമെങ്കില്‍ പ്രതിമാസം 1500 രൂപയോളമാണ് അടക്കേണ്ടത്. എല്‍.ഐ.സിയിലെ അമൂല്യ ജീവന്‍ പദ്ധതി പ്രകാരം 30 വയസ്സുള്ള പുകവലിക്കാത്ത ഒരാള്‍ക്ക് 25 ലക്ഷം കവറേജ് ലഭിക്കണമെങ്കില്‍ പ്രതിമാസം 7300 രൂപയാണ് ചെലവഴിക്കേണ്ടത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഇത് യഥാക്രമം 3350നും(ഐ.സി.ഐ.സി.ഐ), കോടാക് ലൈഫ്(2750)നും നല്‍കുന്നുണ്ട്.

ഈ ഒരു വിടവ് നികത്തുന്നതിനാണ് പുതിയ ടേം പോളിസി കൊണ്ടുവരുന്നത്. കൂടാതെ ഓണ്‍ലൈനിലൂടെ പോളിസി നല്‍കുന്നതിലൂടെ ഏജന്‍സി കമ്മീഷന്‍ ലാഭിക്കാന്‍ സാധിക്കും. ഈ ലാഭമുപയോഗിച്ച് സ്വകാര്യകമ്പനികളോട് മല്‍സരിക്കാവുന്ന രീതിയിലുള്ള ഇളവുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാനാണ് പരിപാടി.

English summary
Life Insurance Corporation
 Ads by Google
 ICICI Health Insurance 
 Single Policy For Entire Family No Checkup till 45 Yrs of Age!
 Medicalinsurance-ICICILombard.com
 The country's biggest state owned life insurance company (LIC) will launch its first pure term plan that can be purchased online.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more