കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിവേശ് സര്‍ക്കാര്‍ ചാരന്‍: കിരണ്‍ ബേദി

  • By Lakshmi
Google Oneindia Malayalam News

Kiran Bedi
ദില്ലി: സ്വാമി അഗ്നിവേശ് സര്‍ക്കാറിന്റെ ചാരനാണെന്ന് അണ്ണാ ഹസാരെ സംഘാംഗവും മുന്‍ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി.

അഗ്നിവേശ് കേന്ദ്രമന്ത്രി കപില്‍ സിബലുമായി സംസാരിക്കുന്ന വീഡിയോയില്‍ നിന്നും അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാറുമായും കപിലുമായും അടുത്ത ബന്ധമുണ്ടെന്നതിന് സൂചനയാണ്. ഹസാരെ സംഘത്തില്‍ വിവരം ചോര്‍ത്താനെത്തിയ സര്‍ക്കാര്‍ ചാരനാണ് അദ്ദേഹം- ബേദി പറഞ്ഞു.

നേരത്തേതന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. പക്ഷേ അന്ന് ഞങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടായിരുന്നു അത്- അവര്‍ വിശദീകരിച്ചു

ഹസാരെ സംഘത്തില്‍ ഹിഡന്‍ അജണ്ടകള്‍ ഉണ്ടോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ളയൊരാളെ പുറത്താക്കി, അത് അഗ്നിവേശായിരുന്നുവെന്നാണ് കേദി മറുപടി നല്‍കിയത്.

യുട്യൂബിലെ വീഡിയോ വ്യാജമാണെന്നാണ് അഗ്നിവേശ് പറയുന്നത്. അങ്ങനെ തനിയ്‌ക്കെതിരെ ആരെങ്കിലും വ്യാജവീഡിയോ ഉണ്ടാക്കിയെന്ന് ഉറപ്പില്ലെങ്കില്‍ അഗ്നിവേശ് എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ല. ഇക്കാര്യം ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സത്യം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. അപ്പോള്‍മാത്രമേ അദ്ദേഹത്തിന്റെ വാദത്തില്‍ അര്‍ഥമുണ്ടാവുകയുള്ളു- ബേദി പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് അഗ്നിവേശിനെതിരെ ബേദി ആഞ്ഞടിച്ചത്. യുട്യൂബില്‍ അഗ്നിവേശ് ഫോണില്‍ സംസാരിക്കുന്ന വീഡിയോ വന്നതിന് പിന്നാലെ ഹസാരെ സംഘത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചിരുന്നു.

English summary
Former IPS officer and Anna Hazare aide Kiran Bedi has said that social activist Swami Agnivesh was like a government mole in the India Against Corruption team,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X