തമിഴ്‌നാട് ബോള്‍ഡ് ! സെക്‌സ് ടോയ്‌സ് വില്‍പനയ്ക്
ചെന്നൈ: സെസ്‌ക് ടോയ്‌സ് എന്നു കേള്‍ക്കുമ്പോഴേ എല്ലാര്‍ക്കുമൊരു നാണക്കേടാണ്, പിന്നെ വാങ്ങുന്ന കാര്യം പറയണോ. ഓണ്‍ലൈനായോ വിദേശത്തുവച്ചോ ഒക്കെ ഒരു ട്രൈ ചെയ്ത് നോക്കാമെന്ന് വിചാരിക്കുന്നവരും ട്രൈ ചെയ്തവരുമുണ്ടാകാം.
പക്ഷേ നമ്മുടെ നാട്ടിലെ കടകളില്‍ച്ചെന്ന് സെക്‌സ് ടോയ്‌സ് വാങ്ങാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. ഉണ്ട്, അതുകൊണ്ടുതന്നെയാണ് തമിഴ്‌നാട്ടിലെ റീടെയില്‍ കടകളില്‍ സെക്‌സ് ടോയ്‌സ് വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്്.
പലകടകളിലും കോണ്ടങ്ങള്‍ക്കൊപ്പമാണ് സെക്‌സ് ടോയ്‌സ് വച്ചിരിക്കുന്നത്. ആദ്യമാദ്യം ചില ആളുകള്‍ വൈബ്രേറ്ററുകള്‍ക്കും മറ്റും ചോദിച്ചപ്പോള്‍ തങ്ങള്‍ ചിരിക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീടാണ് തങ്ങള്‍ ഇതിന്റെ വിപണി തിരിച്ചറിഞ്ഞതെന്നും കടക്കാര്‍ പറയുന്നു. ചെന്നൈയിലെ അണ്ണാ നഗറിലെയും മറ്റും കടകളിലാണ് ഇവ വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്.
പലരും പലപ്പോഴും ഓണ്‍ലൈനായിട്ടാണ് ഇത്തരം വസ്തുക്കള്‍ വാങ്ങിച്ചിരുന്നത്. എന്നാല്‍ ചെ്‌ന്നൈയിലെ റീടെയില്‍ ഷോപ്പുകളിലെത്തി സെക്‌സ് ടോയ്‌സ് വാങ്ങുന്നവരുടെ എണ്ണം കൂടിവരുകയാണത്രേ. ഇപ്പോള്‍ ആളുകള്‍ ഇത്തരം കാര്യങ്ങളില്‍ ലജ്ജിക്കുന്നില്ല. വളരെ സൂക്ഷ്മതയോടെയാണ് അവര്‍ വിവരണങ്ങളെല്ലാം വായിച്ച് സെക്‌സ് ടോയ്‌സ് എടുത്ത് ബില്ലിങ് കൗണ്ടറില്‍ കൊണ്ടുവരുന്നത്- കടക്കാര്‍ പറയുന്നു.
ഇത്തരം കാര്യങ്ങളില്‍ ലജ്ജിക്കേണ്ടതില്ലെന്നും നമ്മളെല്ലാവരും ലൈംഗിക തൃഷ്ണയുള്ളവരാണെന്നുമാണ് സെക്‌സോളജിസ്റ്റുകള്‍ പറയുന്നത്. ഇത്തരം കാര്യങ്ങളിലെല്ലാം നമ്മള്‍ പുരോഗമിക്കേണ്ട കാലമായെന്നും അവര്‍ പറയുന്നു. എന്തായാലും സെക്സ് ടോയ്‌സ് വില്‍പനയില്‍ തമിഴ്‌നാട് ബോള്‍ഡ് ആയിക്കഴിഞ്ഞു.












Click it and Unblock the Notifications