Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ കേടായി; കലാം പെരുവഴിയിലായി

Abdul Kalam
ഗാസിയാബാദ്: കാര്‍ കേടായതിനെത്തുടര്‍ന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അരമണിക്കൂര്‍ നേരം പെരുവഴിയിലായി. മോഡിനഗറില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണു വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.

ദില്ലിയിലേക്ക മടങ്ങുന്നതിനിടെ കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് എന്‍എച്ച് 57ല്‍ വച്ച് കലാമിന്റെ ബുള്ളറ്റ് പ്രൂഫ് കാറിന് തകരാറുണ്ടായത്. കാര്‍ കേടായ വിവരം ജില്ലാ അധികൃതരെ അറിയിച്ചെങ്കിലും പകരം വാഹനം എത്തിച്ചില്ലെന്നു കലാമിന്റെ െ്രെപവറ്റ് സെക്രട്ടറി പറഞ്ഞു. ഈ സമയം രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു മുന്‍രാഷ്ട്രപതിയ്ക്ക് കാവലായി ഉണ്ടായിരുന്നത്.

പിന്നീട് മോഡി നഗറിലെ പരിപാടിയുടെ സംഘാടകര്‍ എത്തിച്ച കാറിലാണു കലാം യാത്ര തുടര്‍ന്നത്. ഈ കാര്‍ എത്തും വരെ മുന്‍ രാഷ്ട്രപതി കേടായ കാറിലിരുന്നും വഴിയിലിറങ്ങി നിന്നും സമയം ചെലവാക്കി. എന്നാല്‍, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഘാസിയാബാദ് എസ്എസ്പി രഘുവീര്‍ ലാലിന്റെ വാദം. മുന്‍ രാഷ്ട്രപതിയെന്ന നിലയില്‍ കലാമിന് എല്ലാ സുരക്ഷയും ഒരുക്കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+